ഒരാള്‍ക്ക് പ്രവാചകരെ പിന്തുടരണമെങ്കില്‍ അയാള്‍ ആ പ്രവാചകരെ ഇഷ്ടപ്പെടണം. ഇഷ്ടത്തില്‍ നിന്നേ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത അനുധാവനം ഉണ്ടാകുകയുള്ളൂ. 'സ്വന്തം ശരീരത്തേക്കാളും പ്രിയ ജനങ്ങളെക്കാളും എന്നെ ഇഷ്ടപ്പെടുന്നതു വരെ നിങ്ങളുടെ ഈമാന്‍ പൂര്‍ണമാകുകയില്ല' എന്നു നമ്മെ പഠിപ്പിച്ചത് ആ റസൂല്‍ (സ) തങ്ങള്‍ തന്നെ ആണല്ലോ. റസൂല്‍ (സ) യോടുള്ള സ്‌നേഹവും ഇസ്‌ലാമിനെ കുറിച്ചുള്ള ഒരാളുടെ അറിവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പലരും കരുതുന്നത് പോലെ അറിവില്‍ നിന്നല്ല റസൂല്‍ (സ) യോടുള്ള സ്‌നേഹം ഉണ്ടാകേണ്ടത്. മറിച്ചു റസൂലിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ് ഇസ്‌ലാമില്‍ അറിവ് തന്നെ ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടാകുന്ന അറിവേ അറിവാകുകയുള്ളൂ.

ഏത് മേഖലയില്‍ വര്‍ത്തിക്കുന്നവരാവട്ടെ, അവരോടെല്ലാം ഇസ്‌ലാം ആവശ്യപ്പെടുന്നത് നബി(സ)യെ അനുധാവനം ചെയ്യാനാണ്. മനുഷ്യര്‍ പല തരക്കാരാണ്. അഭിരുചികളിലും സ്വഭാവങ്ങളിലും വൈവിധ്യം, തൊഴിലുകളിലെ വൈജാത്യം ഇവയെല്ലാം മനുഷ്യ പ്രകൃതിയാണ്. മനുഷ്യകുലത്തിന് നേതാവായി വരുന്നയാളും ഇപ്രകാരം പ്രത്യേക സ്വഭാവത്തോടും വികാരങ്ങളോടും കൂടിയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഒന്നിലധികം മാതൃകകള്‍ അനിവാര്യമായി വരുന്നു.


(മുഹമ്മദ് ഫാറൂഖ് നഈമി ): തിരുനബി മുഹമ്മദ് (സ്വ)യെ അല്ലാഹു ഭൂമിയില്‍ നിയോഗിച്ചത് അവന്റെ ശരീഅത്ത് പ്രയോഗിച്ചുകാണിക്കാന്‍ വേണ്ടിയാണ്. ഈയൊരു ദൗത്യത്തിന് നിയോഗിക്കപ്പെട്ട നബിയുമായി ലോകത്തിനുള്ള ബന്ധത്തെ നിര്‍വചിച്ചത് നേതാവും അനുയായികളും തമ്മിലുള്ള ബന്ധമായിട്ടല്ല.