ഈമാന്‍ ശാഖകള്‍

Islam
Typography

സാമൂഹ്യ ജീവിയായ മനുഷ്യന്‍ ജീവിതത്തില്‍ ധാരാളം ബന്ധങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും അഭിമുഖീകരിക്കുന്നു. വിശ്വാസി എന്ന നിലക്ക് പല നിയമങ്ങള്‍ക്കും അവന്‍ വിധേയനാവാനിത് നിര്‍ബന്ധിക്കും. വിധിവിലക്കുകളും പ്രോത്സാഹന-നിരുത്സാഹനങ്ങളും അതിലുണ്ടാകും. അത്തരം ഘട്ടങ്ങളിലൊക്കെ നന്മ സമ്പാദിക്കാനവസരമുണ്ട്.

അവയെല്ലാം ഓരോന്നെടുത്ത് വിലയിരുത്തിയാലും എല്ലാം വ്യക്തിപരമോ പൊതുവായതോ ആയ നന്മയെയും ഗുണത്തെയുമാണ് സൃഷ്ടിക്കുന്നത്. സേവനമോ ശിക്ഷണമോ കര്‍ത്തവ്യ നിര്‍വഹണമോ അടങ്ങുന്നതായിരിക്കുമവ. അഹിതമായതിനും അരുതാത്തതിനും അതിക്രമത്തിനും പ്രോത്സാഹനവും പ്രചോദനവും നല്‍കുന്ന ഒരു നിര്‍ദേശവും അവയിലില്ല.

വിശ്വാസി എന്ന നിലയില്‍ ഒരാള്‍ക്ക് തന്‍റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും സമാധാനാന്തരീക്ഷമാണ് വേണ്ടത്. കാലുഷ്യങ്ങളും സംഘര്‍ഷങ്ങളും ഗുണകരമായതൊന്നും സംഭാവന ചെയ്യില്ല. ഇസ്ലാമിന്‍റെ പ്രമാണങ്ങളും പൂര്‍വികരുടെ മാതൃകയും ദുര്‍വ്യാഖ്യാനിക്കുന്നവരാണ് അബദ്ധത്തിലകപ്പെട്ടത്. അച്ചടക്കമുള്ള മുസ്ലിം തന്‍റെ ജീവിതത്തിലൂടെ തന്നെ പ്രബോധനപരമായ പങ്കാളിത്തം നിര്‍വഹിക്കുന്നുണ്ട്. കലാപവും അക്രമവും ന്യായീകരിക്കുന്നവര്‍ യഥാര്‍ത്ഥ ഇസ്ലാമിനെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ്. വിഷയങ്ങളെ വൈകാരികമായി സമീപിക്കുന്നതിന് പകരം വിചാരശീലം പ്രകടിപ്പിക്കാന്‍ നാം വളരേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇസ്ലാമിലെ ഒന്നും കലാപവാസനയോ അധമ വികാരങ്ങളോ വളര്‍ത്തുന്നവയല്ല.

BLOG COMMENTS POWERED BY DISQUS