മഹല്ലുകള്‍ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളണം: ഡോ. ഹകീം അസ്ഹരി

Organization
Typography

കോഴിക്കോട്: കേരളത്തിലെ മഹല്ലുകള്‍ ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളുകയും ടെക്‌നോളജിയുടെ ആദ്യത്തെ ആള്‍ മുസ്‌ലിംകളും മുസ്‌ലിം മഹല്ലുകളുമാകണമെന്ന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. തിന്മകളും അരാജകത്വവും ഇല്ലായ്മ ചെയ്യുന്നതില്‍ ഇ-മഹല്ല് സംവിധാനത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയും.

കൃത്യമായ ഡാറ്റ കൈകാര്യങ്ങളിലൂടെ ഒരളവോളം മനുഷ്യരിലെ ഭിന്നിപ്പും അപസ്വരങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ഇ മഹല്ല് സംവിധാനത്തിന്റെ ഇ-മഹല്ല് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ-മഹല്ല് പൈലറ്റ് പ്രൊജക്ടിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്പത് മുസ്‌ലിം മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി, മഹല്ല് ഖതീബ്, രണ്ട് ഐ ടി ഒഫീഷ്യല്‍സ് എന്നിവര്‍ക്കു വേണ്ടി യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഇ യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. ‘നമ്മുടെ മഹല്ല് ഇ-മഹല്ലിലേക്ക്’ പ്രൊഫ. മുഹമ്മദ് ശരീഫ് (ഫാറൂഖ് ട്രെയിനിംഗ്‌കോളജ്), ‘ഇ-മഹല്ല് പ്രസന്റേഷന്‍’ റംസി മുഹമ്മദ് കുട്ടമ്പൂര്‍ അവതരിപ്പിച്ചു.
വി എം കോയ മാസ്റ്റര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എം എന്‍ സിദ്ധീഖ് ഹാജി, പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അന്തുഞ്ഞി മൊഗര്‍ സംബന്ധിച്ചു.

 

BLOG COMMENTS POWERED BY DISQUS