എസ് വൈ എസ് ദാറുല്‍ ഖൈര്‍ സമര്‍പ്പണവും പൊതു സമ്മേളനവും നടത്തി.

SYS
Typography

മലപ്പുറം: എസ് വൈ എസ് പെരിന്താറ്റിരി യൂണിറ്റ് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ ഖൈര്‍ ഭവന സമര്‍പ്പണം അഖിലേന്ത്യ ജംഇയ്യത്തല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു . പൊതു സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദീന്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

എന്‍ അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.കെ ഹസൈനാര്‍ സഖാഫി കൊല്ലം , ഇ കുഞ്ഞാമുഹമ്മദ് സഖാഫി , എന്‍ എം സ്വാദിഖ് സഖാഫി, എന്‍ അബ്ബാസ് സഖാഫി തുടങ്ങി പ്രമുഖര്‍ പ്രസംഗിച്ചു. എസ് വൈ എസ് നടത്തി വരുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിര്‍ധന കുടുംബത്തിന് ദാറുല്‍ ഖൈര്‍ ' നിര്‍മ്മിച്ചു നല്‍കിയത്. ഫോട്ടോ എസ് വൈ എസ് പെരിന്താറ്റിരി യൂണിറ്റ് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ ഖൈര്‍ ഭവന സമര്‍പ്പണം താക്കോല്‍ നല്‍കി അഖിലേന്ത്യ ജംഇയ്യത്തല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കുന്നു.

BLOG COMMENTS POWERED BY DISQUS