മലപ്പുറം: മുസ്ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തിവരുന്ന ജനജാഗരണത്തോടനുബന്ധിച്ച സന്ദേശ യാത്ര  മലപ്പുറം സോണിൽ നടക്കും. രണ്ട് ഭാഗങ്ങളിലായി നടക്കുന്ന യാത്രയുടെ ഉദ്ഘാടനം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടിയിൽ സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി മുഹ്യിസ്സുന്ന: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

മലപ്പുറം: എസ് വൈ എസ് പെരിന്താറ്റിരി യൂണിറ്റ് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ ഖൈര്‍ ഭവന സമര്‍പ്പണം അഖിലേന്ത്യ ജംഇയ്യത്തല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു . പൊതു സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദീന്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം : എസ്.വൈ.എസ് സാന്ത്വനം പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തുതിന്റെ ഭാഗമായി ആതുര സേവന മേഖലയില്‍ പുതിയ പതിനായിരം സദ്ധസേവന പ്രവര്‍ത്തകര്‍ക്ക്കൂടി പരിശീലനം നല്‍കാന്‍ എസ്.വൈ.എസ്. സംസ്ഥാന പ്രതിനിധി സമ്മേളനം തീരമാനിച്ചു. നിര്‍ദ്ധന കടുംബങ്ങള്‍ക്കായി എസ്.വൈ.എസ് ആവിഷ്‌കരിച്ച ദാറുല്‍ ഖൈര്‍ ഭവനപദ്ധതി കൂടുതല്‍ വിപുലീകരിക്കും.

ഗൂഡല്ലൂര്‍: എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാടന്തറ മര്‍കസില്‍ നടന്ന സമൂഹ വിവാഹം ശ്രദ്ധേയമായി. പ്രൗഢമായ ചടങ്ങില്‍ സഹോദര സമുദായത്തിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 173 നിര്‍ധന പെണ്‍കുട്ടികള്‍ സുമംഗലികളായി. മഞ്ഞുപുതച്ചുറങ്ങുന്ന നീലഗിരി കുന്നിന്‍മുകളില്‍ കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ഗൂഡല്ലൂരിനടുത്ത പാടന്തറയിലെ ആത്മീയ വിജ്ഞാന സിരാകേന്ദ്രമായ മര്‍കസിലാണ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹം നടന്നത്.

കാസര്‍കോട്: മുസ്‌ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ഏപ്രില്‍ ഒന്ന് മുതല്‍ നടത്തുന്ന ജനജാഗരണം ക്യാമ്പയിന് ശനിയാഴ്ച കാസര്‍കോട്ട് തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നിര്‍വഹിക്കും.

കാസര്‍കോട്: ചൂരിയില്‍ കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ അതിക്രമിച്ച് കയറി മദ്‌റസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ അതിക്രൂരമായി വെട്ടി കൊന്ന നടപടി സാംസ്‌കാരിക സമൂഹത്തിന് അപമാനമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.

കോഴിക്കോട:് വേദനിക്കുന്നവര്‍ക്ക് താങ്ങായി ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന സന്ദേശവുമായി എസ് വൈ എസ് സംസാഥാന കമ്മിറ്റി നടത്തുന്ന സാന്ത്വനവാരത്തിന് ഉജ്ജ്വല തുടക്കം. നേരത്തെ സര്‍വേയിലൂടെ കണ്ടെത്തിയ കിടപ്പിലായ രോഗികള്‍ക്കും കുടുംബത്തിനും സാന്ത്വനമേകി നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ചു.