കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ കമ്മിറ്റി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഹാദി കോളജുകള്‍ സ്ഥാപിക്കുന്നു. വരുന്ന അധ്യയന വര്‍ഷം ഹാദി കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന് ജില്ലയില്‍ തുടക്കമാകും.

തൃശൂര്‍: മാനവികത ഉയര്‍ത്തി പിടിക്കാന്‍ മുന്നില്‍ നിന്ന പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളി ദര്‍സുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍, അറബിക്‌കോളജുകള്‍ എന്നിവ സ്ഥാപിച്ച് സമസ്ത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂര്‍ താജുല്‍ ഉലമ നഗറില്‍ സമസ്ത ഉലമ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍: കേരളത്തിന്റെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ സാരഥികളെ പ്രഖ്യാപിച്ചു. തൃശൂരിലെ താജുല്‍ഉലമാ നഗറില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കോഴിക്കോട്: ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പ്രായോഗികമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി.
നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യാരാജ്യത്തിന്റെ മുഖമുദ്ര. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ രാജ്യം. ഇവിടെ പൗരന് ഭരണഘടന അനുവദിച്ച് നല്‍കുന്ന മൗലികാവകാശത്തിന് ഭീഷണിയാണ് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന വാദം.

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനാറ് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സമസ്ത സെന്ററില്‍ കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സൗദിഅറേബ്യയില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.