എം എ ഉസ്താദില്ലാതെ സുന്നി പ്രസ്ഥാനം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. മഹത്തുക്കള്‍ രംഗം വിട്ടൊഴിയുമ്പോള്‍ ‘നികത്താനാകാത്ത വിടവ്’ എന്നു നാം പറയാറുണ്ട്. ചിലപ്പോഴെങ്കിലും ഇത് ആലങ്കാരികമാകാറുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു നാമറിയുന്നു, എംഎ ഉസ്താദിന്റെ വിയോഗം വരുത്തിയ ശൂന്യത ശൂന്യതയായിത്തന്നെ അവശേഷിക്കുന്നുവെന്ന്. പകരക്കാരനില്ലാതാകുമ്പോഴാണ് ഒരാള്‍ ശരിക്കും നികത്താനാകാത്ത ശൂന്യതയാകുന്നത്.

ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്.

കേരളത്തിലെ മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന് വിശേഷിപ്പിക്കാവുന്നതാണ് എം എ ഉസ്താദിനെ. 1951-മാര്‍ച്ച് 24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ എം എ അവതരിപ്പിച്ച ഒരു പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്.

അസാമാന്യമായ ചരിത്രബോധമായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിലപാടുകളുടെ കരുത്തും സൗന്ദര്യവും. പ്രസംഗമായാലും എഴുത്തായാലും ഒരു കാര്യം പറഞ്ഞു തുടങ്ങിയാല്‍ ഉസ്താദ് ഉടനടി ചരിത്രത്തിലേക്ക് പോകും.

More Articles ...

Page 1 of 2