ലോക രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും എങ്ങനെ കാണുന്നു? മുസ്‌ലിംകള്‍ ഒന്നിച്ച് നില്‍ക്കണം. ഇസ്‌ലാമിന്റെ വിജയത്തിനായി പ്രബോധന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണം. ഐഎസ് അടക്കമുള്ള ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നവരും കലാപകാരിളുമായവര്‍ക്കെതിരില്‍ മുഴുവന്‍ മുസ്‌ലിംകളും അണിനിരക്കണം. ഇസ്്‌ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയും ഖിലാഫത്ത് വാദിക്കുന്നവരുമാണ്.

1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.