Top Stories

Grid List

വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇന്ത്യയിൽ കാലാകാലങ്ങളായി ഉയർന്നു വന്നതും ഉരുത്തിരിഞ്ഞതുമായ പ്രശ്‌നങ്ങളിൽ പൊതുവെ സമസ്തക്ക് നയവും നിലപാടുണ്ടായിരുന്നു. വിശേഷിച്ച് മതപരവും സാമുദായികവുമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളെടുത്തുകൊണ്ടാണത് പ്രവർത്തിച്ചു വരുന്നത്.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പൂർവസൂരികളായ ശാഫിഈ ഇമാമി(റ)നെ പോലെയോ ശൈഖ് മുഹ്‌യിദ്ദീൻ(റ)നെ പോലെയോ ഒന്നും വളർന്നുവെന്ന് അവകാശപ്പെട്ടല്ല ആലിം എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നത് മറിച്ച് ആ വിജ്ഞാന പാരമ്പര്യത്തിന്റെയും ജ്ഞാനികളുടെയും സേവകരാണ് നാം എന്ന നിലക്കാണ്. ഇവിടെ പണ്ഡിതന്മാരോട് ഓർമപ്പെടുത്താനുള്ളത് വിശ്വാസമാണ് നമ്മുടെ മുഖ്യമായ പരിഗണന എന്നതാണ്. വിശ്വാസം സംരക്ഷിക്കണം. നമ്മുടെ ഹൃദയം ശുദ്ധിയാകണം. അതിന് നാം ഭക്തരായ, സജ്ജനങ്ങളായ പണ്ഡിത പരമ്പരക്കൊപ്പം നിൽക്കണം. ആധ്യാത്മിക ശ്രേഷ്ഠരുടെയും ജ്ഞാനികളുടെയും വഴിയിലുറച്ചു നിൽക്കണം. അവർ വിശ്വാസികളുടെ സംരക്ഷണത്തിനുണ്ടാകും. അവർ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനുണ്ടാകും. അല്ലാഹുവിന്റെ അബ്ദാലുകളും ഔതാദുകളും ഇലാഹിയ്യായ അനുഗ്രഹത്താൽ ഔന്നത്യത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കുയരാൻ ഭാഗ്യം സിദ്ധിച്ചവരാണ്.

പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി

ശൂന്യതയില്‍ നിന്നാണ് സിറാജുല്‍ ഹുദായുടെ തുടക്കം. ഏതാനും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ സംഖ്യ ഉപയോഗിച്ച് പതിനെട്ട് സെന്റ് സ്ഥലം വാങ്ങി. ഓല ഷെഡില്‍ പ്രാഥമിക വിദ്യാ കേന്ദ്രം മദ്‌റസ ആരംഭിച്ചു. കുറ്റിയാടി കേന്ദ്രമായി ആരംഭിച്ച സ്ഥാപനത്തിന്റെ ലക്ഷ്യം സമൂഹ പുരോഗതി മാത്രമാണ്. വൈജ്ഞാനിക സാംസ്‌കാരിക വളര്‍ച്ചയുടെ പര്യായമാണ് പുരോഗമനം എന്ന പദം.

ലോക രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും എങ്ങനെ കാണുന്നു? മുസ്‌ലിംകള്‍ ഒന്നിച്ച് നില്‍ക്കണം. ഇസ്‌ലാമിന്റെ വിജയത്തിനായി പ്രബോധന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണം. ഐഎസ് അടക്കമുള്ള ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നവരും കലാപകാരിളുമായവര്‍ക്കെതിരില്‍ മുഴുവന്‍ മുസ്‌ലിംകളും അണിനിരക്കണം. ഇസ്്‌ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയും ഖിലാഫത്ത് വാദിക്കുന്നവരുമാണ്.

1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.

എം എ ഉസ്താദില്ലാതെ സുന്നി പ്രസ്ഥാനം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. മഹത്തുക്കള്‍ രംഗം വിട്ടൊഴിയുമ്പോള്‍ ‘നികത്താനാകാത്ത വിടവ്’ എന്നു നാം പറയാറുണ്ട്. ചിലപ്പോഴെങ്കിലും ഇത് ആലങ്കാരികമാകാറുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു നാമറിയുന്നു, എംഎ ഉസ്താദിന്റെ വിയോഗം വരുത്തിയ ശൂന്യത ശൂന്യതയായിത്തന്നെ അവശേഷിക്കുന്നുവെന്ന്. പകരക്കാരനില്ലാതാകുമ്പോഴാണ് ഒരാള്‍ ശരിക്കും നികത്താനാകാത്ത ശൂന്യതയാകുന്നത്.

ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്.

കേരളത്തിലെ മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന് വിശേഷിപ്പിക്കാവുന്നതാണ് എം എ ഉസ്താദിനെ. 1951-മാര്‍ച്ച് 24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ എം എ അവതരിപ്പിച്ച ഒരു പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്.