സോമാലിയൻ കൊള്ളക്കാർ റാഞ്ചിയ ഇന്ത്യൻ കപ്പൽ മോചിപ്പിച്ചു

World
Typography

മൊഗാദിഷു: സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ കപ്പല്‍ മോചിപ്പിച്ചു. സോമാലിയന്‍ സുരക്ഷാ സേനയാണ് കപ്പല്‍ മോചിപ്പിച്ചത്. അതേസമയം കപ്പലിലുണ്ടായിരുന്ന മുംബൈ സ്വദേശികളായ 11 ജീവനക്കാരില്‍ ഒന്‍പത് പേരെ കൊള്ളസംഘം തങ്ങളുടെ സങ്കേതത്തിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. യമനില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന അല്‍ കൗഷര്‍ എന്ന കപ്പലാണ് ഏപ്രില്‍ ഒന്നിന് കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്ത്യന്‍ കപ്പലിനെ ആക്രമിച്ച സംഘം കപ്പല്‍ തട്ടിയെടുക്കുകയായിരുന്നു. 

BLOG COMMENTS POWERED BY DISQUS