കൊച്ചി: ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കാണാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. എം.ഡി.സന്തോഷ്,കെ.ജയചന്ദ്രന്‍,ഫിറോസ് സാലിമുഹമ്മദ്, എസ് വി പ്രദീപ് എന്നിവരെയാണ് അററ്റ്‌ചെയ്തത്. 12 മണിക്കൂറോളം ചോദ്യംചെയ്തതിന് ശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു പ്രതികളോട്പിന്നീട് ഹാജരാകാനും അന്വേഷണസംഘം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയതവരെ നാളെ കോടതിയില്‍ഹാജരാക്കും

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തില്‍പ്രതിഷേധിച്ച് നാളെ യുഡിഎഫ് -ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.