A great opportunity for every muslim to learn Holy Qura'an Classes will be led by capable Scholar

മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).

ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.

ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. തജ്വീദ് നിയമങ്ങള്‍ തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്. തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം

Page 2 of 2