കുറ്റിയാടി: വീണ്ടെടുത്ത ചരിത്രം കരുത്താര്‍ജിച്ചതിന്റെ നേരടയാളമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ തീര്‍ത്ത മഹാപ്രവാഹത്തോടെ സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. വിശുദ്ധിയുടെ നന്മമരങ്ങള്‍ കടപുഴക്കുന്നവര്‍ക്കും പൈതൃകങ്ങള്‍ തച്ചുടക്കുന്നവര്‍ക്കുമുള്ള താക്കീതായിരുന്നു ഈ മഹാമുന്നേറ്റം. രണ്ടര പതിറ്റാണ്ടിന്റെ വളര്‍ച്ചയും കരുത്തും സംഗമിച്ച സയാഹ്നത്തിലായിരുന്നു സമാപനസമ്മേളനം. പണ്ഡിത നേതൃത്വത്തിന്റെ വിശുദ്ധിയും അന്താരാഷ്ട്ര പ്രമുഖരുടെ സാന്നിധ്യവും സമാപന സംഗമം പ്രൗഢമാക്കി.

കുറ്റിയാടി: മനുഷ്യത്വത്തിനും ധര്‍മത്തിനുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നീജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വംശീയ വിരോധം പച്ചയായി പ്രകടിപ്പിച്ച് അഭയാര്‍ഥികളോട് പോലും ക്രൂരത കാട്ടുന്ന ഭരണക്രമത്തില്‍ ലോകത്തിന് എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് കാന്തപുരം ചോദിച്ചു.

കുറ്റിയാടി: സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന വിധവകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.

കുറ്റിയാടി: ഈജിപ്ത് സര്‍ക്കാരിന് കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹിഫ്ല്ലുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കുറ്റിയാടിസിറാജുല്‍ ഹുദാ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. ഈമാസം 8 മുതല്‍ 13 വരെകെയ്‌റോയിലെ ഗ്രാന്റ്ഹയാത്ഹാളിലാണ്് 24 ാ മത് ഖുര്‍ആന്‍ മത്സരം നടക്കുന്നത്.