മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

Mahdin
Typography

മലപ്പുറം: ഹാജിമാരുടെ സേവനത്തിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ എ.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ കെ ടി അബ്ദുറഹ്മാന്‍ രേഖ കൈമാറ്റം നടത്തി. ട്രൈനര്‍ പി.പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ, അബ്ദുള്ളക്കുട്ടി മഖ്ദൂമി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഡയറക്ടര്‍ എ. മൊയ്തീന്‍ കുട്ടി, സൈതലവിക്കോയ കൊണ്ടോട്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മൂസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, ടി.എ ബാവ എരഞ്ഞിമാവ്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു.

ഓണ്‍ലൈന്‍ മുഖേനെയും അല്ലാതെയുമുള്ള അപേക്ഷാ ഫോം പൂരിപ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഹെല്‍പ്പ് ഡെസ്‌ക്കിലുണ്ടാവുക. രാവിലെ 9 മുതല്‍ 5 വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്, ബാങ്ക് ചെക്ക്‌ലീഫ്, വെള്ള പ്രതലത്തിലുള്ള 3.5 സെ.മീ സൈസിലുള്ള രണ്ട് ഫോട്ടോകള്‍, 70 വയസ്സ് പൂര്‍ത്തിയായവരും റിസര്‍വ്വ് കാറ്റഗറിയിലുള്ളവരും എല്ലാ ഒറിജിനല്‍ രേഖകളും കൊണ്ട് വരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9946788483, 9645600071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

BLOG COMMENTS POWERED BY DISQUS