ചിത്താരി ഹംസ മുസ്‌ ലിയാര്‍ക്ക്‌ നൂറുല്‍ ഉലമാ പുരസ്‌കാരം സമര്‍പ്പിച്ചു

Sa-adiya
Typography

കാസര്‍കോട്‌: രണ്ടാമത്‌ നൂറുല്‍ ഉലമ അവാര്‍ഡ്‌ പ്രശസ്‌ത പണ്‌ഢിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ട്രഷററും ജാമിഅ സഅദിയ്യ വൈസ്‌ പ്രസഡണ്ടുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരിക്ക്‌ സമര്‍പ്പിച്ചു.


ജാമിഅ സഅദിയ്യയുടെ ജീവനാഢിയായിരുന്ന നൂറുല്‍ ഉലമയുടെ സ്‌മരണാര്‍ത്ഥം സഅദിയ്യ ശരീഅത്ത്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസു ഉലമാഇസ്സഅദിയ്യീന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ദേളി സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട്‌ നേര്‍ച്ചയുടെ സമാപന വേദിയിലാണ്‌ കാരന്തൂര്‍ മര്‍ക്കസ്‌ പ്രസിഡണ്ടും സമസ്‌ത വൈസ്‌ പ്രസിഡണ്ടുമായ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ ചിത്താരി ഉസ്‌താദിന്‌ സമ്മാനിച്ചത്‌. 1,11,111 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

BLOG COMMENTS POWERED BY DISQUS