കാരന്തൂര്‍: 2018 ജനുവരി 5, 6, 7 തീയതികളില്‍ നടക്കുന്ന മര്‍കസ് ‘റൂബി ജൂബിലി’യുടെ ലോഗോയുടെയും പ്രമേയത്തിന്റെയും പ്രകാശനം നടന്നു. Exploring Educational Eminence (പര്യവേക്ഷണം വൈജ്ഞാനിക മികവിന്) എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ ലോഗോ, വൈജ്ഞാനിക, ഗവേഷണ രംഗത്ത് മര്‍കസ് മുന്നോട്ടു വെക്കുന്ന ധൈഷണിക വികാസത്തെയും ഇസ്ലാമിക നാഗരികതക്കും സംസ്കൃതിക്കും നല്കിയ സംഭാവനകളെയുമാണ് അര്‍ഥമാക്കുന്നത്. മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി മുഹമ്മദ് പി ടി രണ്ടത്താണിയാണ് ലോഗോ തയ്യാറാക്കിയത്.
Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464
മര്‍കസ് 40-ാം വാര്‍ഷികം: സ്വാഗതസംഘം സബ് കമ്മിറ്റികളായി
കാരന്തൂര്‍: 2018 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘമായി 5001 അംഗ സമിതി രൂപികരിച്ചു.
മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാരന്തൂര്‍: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മര്‍കസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 17ന് രാവിലെ 11നാണ് ഉദ്ഘാടനം. കലാലയങ്ങള്‍ സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളാകണമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റവും മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഭിന്നശേഷിക്കാര്‍ക്ക് മര്‍കസിന്റെ തണല്‍ തൃശൂരിലും
തൃശൂര്‍: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മര്‍കസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ തലക്കോട്ടുകരയില് സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും മാനസികവുമായ സുരക്ഷിതത്വവും വികസനവും ലക്ഷ്യമാക്കിയാണ് കേച്ചേരിക്കടുത്ത തലക്കോട്ടുകരയില് അനുഗ്രഹഃ മര്‍കസ് സ്കൂള്‍ ഫോര്‍ സ്പെഷ്യല്‍ എജ്യുക്കേഷണല്‍ നീഡ്സ് എന്ന പേരില്‍ ഈ സംരംഭം പ്രവര്‍ത്തനമാരംഭിക്കുന്നത്.