Top Stories

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ റാഫി എട്ട്‌ മാസം കൊണ്ട്‌ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി ഖുര്‍ആന്‍ പഠിതാക്കള്‍ക്കിടയില്‍ വിസ്‌മയമായി. സാധാരണ നിലയില്‍ മൂന്നോ നാലോ വര്‍ഷമെടുത്ത്‌ അഭ്യസിക്കുന്ന പാഠങ്ങളാണ്‌

കാസര്‍കോട്‌: രണ്ടാമത്‌ നൂറുല്‍ ഉലമ അവാര്‍ഡ്‌ പ്രശസ്‌ത പണ്‌ഢിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ട്രഷററും ജാമിഅ സഅദിയ്യ വൈസ്‌ പ്രസഡണ്ടുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരിക്ക്‌ സമര്‍പ്പിച്ചു.

ദേളി: ഹൈദരാബാദ് നിസാമിയ്യഃ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളിയെ സഅദിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേകം അനുമോദനം നല്‍കി ആദരിച്ചു.

കാരന്തൂര്‍: 2018 ജനുവരി 5, 6, 7 തീയതികളില്‍ നടക്കുന്ന മര്‍കസ് ‘റൂബി ജൂബിലി’യുടെ ലോഗോയുടെയും പ്രമേയത്തിന്റെയും പ്രകാശനം നടന്നു. Exploring Educational Eminence (പര്യവേക്ഷണം വൈജ്ഞാനിക മികവിന്) എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ ലോഗോ, വൈജ്ഞാനിക, ഗവേഷണ രംഗത്ത് മര്‍കസ് മുന്നോട്ടു വെക്കുന്ന ധൈഷണിക വികാസത്തെയും ഇസ്‌ലാമിക നാഗരികതക്കും സംസ്‌കൃതിക്കും നല്‍കിയ സംഭാവനകളെയുമാണ് അര്‍ഥമാക്കുന്നത്. മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി മുഹമ്മദ് പി ടി രണ്ടത്താണിയാണ് ലോഗോ തയ്യാറാക്കിയത്.

കാരന്തൂര്‍: 2018 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘമായി 5001 അംഗ സമിതി രൂപികരിച്ചു.

കാരന്തൂര്‍: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 17ന് രാവിലെ 11നാണ് ഉദ്ഘാടനം. കലാലയങ്ങള്‍ സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളാകണമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റവും മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

ദുബൈ: മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് വിപുലമായ സംവിധാനങ്ങളൊരുക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം: ഇവിടെ വി വി ഐ പികളെല്ലാം സദസ്സിലായിരുന്നു. സ്റ്റേജിലിരിക്കുന്നവരല്ല, വീല്‍ചെയറില്‍ എത്തിയ തങ്ങളാണ് ഈ പരിപാടിയിലെ പ്രത്യേകാതിഥികളെന്നറിഞ്ഞപ്പോള്‍ അവര്‍ നിറഞ്ഞു ചിരിച്ചു. അന്താരാഷ്ട്ര പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച എബിലിറ്റി സമ്മിറ്റിനെത്തിയതായിരുന്നു വീല്‍ചെയര്‍ ഉപയോഗിക്കുന്ന മൂന്നൂറിലധികം പേര്‍. ശരീരം

മലപ്പുറം: ഹാജിമാരുടെ സേവനത്തിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ എ.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

കുറ്റിയാടി: വീണ്ടെടുത്ത ചരിത്രം കരുത്താര്‍ജിച്ചതിന്റെ നേരടയാളമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ തീര്‍ത്ത മഹാപ്രവാഹത്തോടെ സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. വിശുദ്ധിയുടെ നന്മമരങ്ങള്‍ കടപുഴക്കുന്നവര്‍ക്കും പൈതൃകങ്ങള്‍ തച്ചുടക്കുന്നവര്‍ക്കുമുള്ള താക്കീതായിരുന്നു ഈ മഹാമുന്നേറ്റം. രണ്ടര പതിറ്റാണ്ടിന്റെ വളര്‍ച്ചയും കരുത്തും സംഗമിച്ച സയാഹ്നത്തിലായിരുന്നു സമാപനസമ്മേളനം. പണ്ഡിത നേതൃത്വത്തിന്റെ വിശുദ്ധിയും അന്താരാഷ്ട്ര പ്രമുഖരുടെ സാന്നിധ്യവും സമാപന സംഗമം പ്രൗഢമാക്കി.

കുറ്റിയാടി: മനുഷ്യത്വത്തിനും ധര്‍മത്തിനുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നീജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വംശീയ വിരോധം പച്ചയായി പ്രകടിപ്പിച്ച് അഭയാര്‍ഥികളോട് പോലും ക്രൂരത കാട്ടുന്ന ഭരണക്രമത്തില്‍ ലോകത്തിന് എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് കാന്തപുരം ചോദിച്ചു.

കുറ്റിയാടി: സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന വിധവകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.

വണ്ടൂര്‍: പാരമ്പര്യ സുന്നീ ദര്‍ശനം കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിഭിന്ന ഭാഷയും സംസ്‌കാരങ്ങളും ഉണ്ടായിരിക്കുമ്പോഴും ഒന്നായിരിക്കുവാനുള്ള രാജ്യത്തിന്റെ കരുത്ത് മത സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പുതിയ സംരംഭം കൊല്ലം പള്ളിമുക്കില്‍ സ്ഥാപിച്ച തൈ്വബ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ പ്രൊഫറ്റ് മുഹമ്മദ് (സ) ഇന്ന് വൈകുന്നേരം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് വൈജ്ഞാനിക കൈരളിക്ക് സമര്‍പ്പിക്കുകയാണ്.

തിരുനബി ജീവിതത്തിന്റെയും തിരുചര്യകളുടെയും സ്വതന്ത്രമായ ഒരു പഠന കേന്ദ്രമാണ് തൈ്വബ സെന്റര്‍. ബഹു ഭാഷകളില്‍ ബൃഹത്തായ ഗ്രന്ഥശേഖരവും ഗവേഷണ പണ്ഡിതന്മാരുടെ നിരന്തരമായ പഠനങ്ങള്‍ക്കുള്ള കേന്ദ്രവുമാണ് പ്രാഥമിക ഘട്ടം. റിസര്‍ച്ച് സ്‌കോളേഴ്‌സിന് താമസിച്ച് പഠനം നടത്താനുള്ള സൗകര്യം ഇതര മതസമുദായങ്ങള്‍ക്ക് നബി ജീവിതത്തെ അറിയാനുള്ള പ്രത്യേക പോര്‍ട്ടല്‍, സീറാ പഠനങ്ങള്‍ക്കായി ‘ഖത്മുല്‍ മുതൂന്‍’ തുടങ്ങി ബൃഹത്തായ പദ്ധതികള്‍ സെന്റര്‍ ലക്ഷ്യം വെക്കുന്നു. ഹ്രസ്വകാല സീറാ പഠനങ്ങള്‍, അന്താരാഷ്ട്രതലത്തില്‍ സമാന സെന്ററുകളുമായി യോജിച്ചുള്ള സെമിനാറുകള്‍, സീറന്നബവിയ്യയില്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള കൂട്ടായ്മകള്‍ എന്നിവ തുടര്‍ സംരംഭങ്ങളായി സെന്റര്‍ മുന്നില്‍ കാണുന്നു

കേരളത്തിലെ മതസ്ഥാപന ലൈബ്രറികളിലും മറ്റും സീറത്തുന്നബിയ്ക്ക് പ്രത്യക വിഭാഗം ഉണ്ടെങ്കിലും ഇതിനായി മാത്രം സ്വതന്ത്രമായ ഒരു പഠനകേന്ദ്രം ഇതാദ്യമാണ്. കൊല്ലം പള്ളിമുക്കില്‍ എസ് എസ് എഫിന്റെ അഭിമുഖ്യത്തില്‍ പത്തു വര്‍ഷമായി നടന്നുവരുന്ന, എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ ‘സ്‌നേഹപ്രപഞ്ചം’ പ്രവാചക പഠന പ്രഭാഷണ പരമ്പരയില്‍ നിന്നാണ് ഇത്തരമൊരു കേന്ദ്രത്തിന്റെ ആലോചന ഉടലെടുത്തത്. ഒമ്പതാം വാര്‍ഷികത്തില്‍ കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ച പദ്ധതിയുടെ പുലര്‍ച്ച കൂടിയാണീ സംരംഭം.

നബി ജീവിതത്തിന്റെ നേര്‍വായനകള്‍ കുറഞ്ഞു പോയതാണ് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും വഴി നല്‍കുന്നത്. ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെ സംബോധന ചെയ്യണം എന്ന കൃത്യമായ മാര്‍ഗം പ്രവാചക പാഠശാലയില്‍ നിന്ന് നമുക്ക് ലഭ്യമാണ്. പാശ്ചാത്യന്‍ രചനകളിലൂടെയോ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളിലൂടെയോ പ്രവാചകരെ വായിച്ചപ്പോഴാണ് ആശാവഹമല്ലാത്ത പലതും ഇസ്‌ലാമിന്റെ പേരില്‍ ആരോപിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ഈ വിധത്തിലുള്ള പഠനകേന്ദ്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദക്ഷിണ കേരളത്തില്‍ വിശിഷ്യാ കൊല്ലം ജില്ലയിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ചരിത്ര സ്ഥലിയും വലിയ മഹല്ലു ജമാഅത്തുകളില്‍ ഒന്നാം നിരയിലുള്ളതുമാണ് കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത്. ജമാഅത്ത് ഗ്രാന്‍ഡ് മസ്ജിദിന്റെ ചാരത്ത് തന്നെയാണ് തൈ്വബ സെന്റര്‍ വരുന്നത് എന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

വിവിധ അറബ് യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക് ചെയറിനും ചരിത്രവിഭാഗത്തിനും പുറമേ പ്രവാചക ജീവിത ചരിത്ര പഠനത്തിന് സ്വതന്ത്ര വിഭാഗങ്ങളുണ്ട്. മര്‍കസ് ബുഹൂസി സ്സുന്നത്തി വസ്സീറ: (ഖത്തര്‍) അതിനൊരുദാഹരണമാണ്. വിശ്വ പ്രസിദ്ധ പണ്ഡിതനായ അലിയുല്‍ ജിഫ്‌രിയുടെ നേതൃത്വത്തില്‍ യു എ ഇ യില്‍ പ്രവര്‍ത്തിക്കുന്ന തൈ്വബ പഠനകേന്ദ്രം ഒരു മാതൃകയാണ്.

ശൈഖ് അബൂബക്കര്‍ ബിന്‍ അഹ്മദ് (ഇന്ത്യ), അബ്ദുല്‍ ഇലാഹ് അല്‍ അര്‍ഫജ് (കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി), സാമി അബ്ദുല്ല അല്‍മഗ്‌ലൂഫ് (സഊദി), ഡോ. രിള്‌വാന്‍ (മദീന) എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതിയും ഡോ. എന്‍ ഇല്യാസ് കുട്ടി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

© #SirajDaily | Read more @ http://www.sirajlive.com/2016/08/06/248206.html

കൊല്ലം: മതഭൗതിക വിദ്യാഭ്യാസ സമന്വയം സാരസമ്പുഷ്ടമാക്കി തെക്കന്‍കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന് ദിശാബോധം നല്‍കിയ കൊല്ലം ഖാദിസിയ്യയുടെ 23-ാം വാര്‍ഷിക, എട്ടാം സനദ്ദാന സമ്മേളനത്തിന് തുടക്കമായി. തഴുത്തല ഖാദിസിയ്യ നഗരയില്‍ തിങ്ങിനിറഞ്ഞസദസ്സിനെ സാക്ഷിയാക്കി സംസ്ഥാന സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.