ബ്രേക്ക്‌ തകരാറായാല്‍ ചില വഴികള്‍

Vehicles
Typography

ബ്രേക്ക് തകരാറായെന്ന് മനസിലായാല്‍ പലരും പെട്ടെന്ന് പരിഭ്രമിച്ചേക്കാം. ഇത് അപകടം വിളിച്ചു വരുത്തും. മനസാന്നിധ്യത്തോടെ പ്രശ്‌നത്തെ നേരിടുകയാണ് ആദ്യം ചെയ്യേതെ്. കാറിനുള്ളിലുള്ള എന്തെങ്കിലും വസ്തു ബ്രേക്ക് പെഡലിന് അടിയില്‍ കുടുങ്ങിയത് ചിലപ്പോള്‍ പ്രശ്‌നമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കലും തലകുനിച്ച് അവ എടുത്തുമാറ്റാന്‍ ശ്രമിക്കരുത്. റോഡില്‍ത്തന്നെ ശ്രദ്ധിച്ച് അവ കാല്‍കൊണ്ട്് തട്ടിമാറ്റാന്‍ ശ്രമിക്കുക.

സാങ്കേതിക തകരാറുമൂലം ബ്രേക്ക് നഷ് ടമായെന്ന് ബോധ്യപ്പെട്ടാല്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം ചെയ്യേത്. ഹെഡ്‌ലൈറ്റ് ഓണ്‍ചെയ് തും തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയും മറ്റുവാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാം.


ഗിയര്‍മാറ്റി വേഗം കുറയ്ക്കാം
ഗിയര്‍മാറ്റി വേഗം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. വേഗത്തില്‍ പോകുന്ന വാഹനം ടോപ്പ് ഗിയറില്‍നിന്ന് ഒന്നാം ഗിയറിലേക്ക് ഒറ്റയടിക്ക് മാറ്റാന്‍ ശ്രമിക്കരുത്.4,3,2,1 എന്ന ക്രമത്തില്‍ മാറ്റുക. ഒരിക്കലും വാഹനം റിവേഴ് സ് ഗിയറിലേക്ക് മാറ്റരുത്.

കാറില്‍ എ.ബി.എസ് സംവിധാനം (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉങ്കെില്‍ ബ്രേക്ക് പെഡല്‍ ചവിട്ടി പിടിക്കുക. ബ്രേക്ക് പ്രഷര്‍ സൃഷ് ടിക്കാന്‍ ഇത് സഹായകമാകും. വേഗം കുറയാന്‍ അല്‍പ്പം സമയമെടുത്താലും പരിഭ്രാന്തനാകേണ്ട. എ.ബി.എസ് ഇല്ലാത്ത വാഹനമാണെങ്കില്‍ ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടുക.

പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കാം

വേഗം അല്‍പ്പം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിച്ച് വണ്ടിനിര്‍ത്താന്‍ ശ്രമിക്കുക. അതിശക്തമായി വളരെവേഗം പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കുന്നത് അപകടകരമാണ്. ചക്രങ്ങള്‍ ഒറ്റയടിക്ക് നില്‍ക്കാന്‍ ഇത് കാരണമാകും. ക്ഷമയോടെ സാവധാനം പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കുക. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികം വേഗത്തിലാണ് വാഹനമെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കരുത്.

വാഹനം ഇടിച്ചു നിര്‍ത്താനോ വേഗം കുറയ്ക്കാനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ കെത്തുകയാണ് ഇനി ചെയ്യേത്. നിരപ്പായ റോഡില്‍നിന്ന് മണ്‍ റോഡുകളിലേക്ക് ഇറക്കിയാല്‍ വേഗം കുറയും. റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈഡറില്‍ ഉരച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കാം. ഡിവൈഡറിന് പൊക്കം കുറവായതിനാല്‍ ഉരസല്‍ വാഹനത്തിന്റെ ബോഡിയ്ക്ക് കാര്യമായ കടുപാട് വരുത്തില്ല.

റോഡരികിലെ മരങ്ങളില്‍ ഇടിച്ചു നിര്‍ത്തേണ്ടി വന്നാല്‍ താരതമ്യേന ചെറിയ മരങ്ങളില്‍ ഇടിച്ചു നിര്‍ത്തുക. ഇടിയുടെ ആഘാതം കുറയും. ചെറിയ കുന്നുകളിലേക്ക് ഓടിച്ചു കയറ്റിയും വാഹനം നിര്‍ത്താം. മറ്റൊരു വാഹനത്തില്‍ ഇടിച്ചു നിര്‍ത്തേണ്ടി വന്നാല്‍ നിങ്ങളുടെ അതേ ദിശയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഇടിക്കുന്നതാണ് നല്ലത്. എതിരെ വരുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

BLOG COMMENTS POWERED BY DISQUS