ബ്രേക്ക് തകരാറായെന്ന് മനസിലായാല്‍ പലരും പെട്ടെന്ന് പരിഭ്രമിച്ചേക്കാം. ഇത് അപകടം വിളിച്ചു വരുത്തും. മനസാന്നിധ്യത്തോടെ പ്രശ്‌നത്തെ നേരിടുകയാണ് ആദ്യം ചെയ്യേതെ്. കാറിനുള്ളിലുള്ള എന്തെങ്കിലും വസ്തു ബ്രേക്ക് പെഡലിന് അടിയില്‍ കുടുങ്ങിയത് ചിലപ്പോള്‍ പ്രശ്‌നമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കലും തലകുനിച്ച് അവ എടുത്തുമാറ്റാന്‍ ശ്രമിക്കരുത്. റോഡില്‍ത്തന്നെ ശ്രദ്ധിച്ച് അവ കാല്‍കൊണ്ട്് തട്ടിമാറ്റാന്‍ ശ്രമിക്കുക.

സാങ്കേതിക തകരാറുമൂലം ബ്രേക്ക് നഷ് ടമായെന്ന് ബോധ്യപ്പെട്ടാല്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യം ചെയ്യേത്. ഹെഡ്‌ലൈറ്റ് ഓണ്‍ചെയ് തും തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയും മറ്റുവാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാം.


ഗിയര്‍മാറ്റി വേഗം കുറയ്ക്കാം
ഗിയര്‍മാറ്റി വേഗം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. വേഗത്തില്‍ പോകുന്ന വാഹനം ടോപ്പ് ഗിയറില്‍നിന്ന് ഒന്നാം ഗിയറിലേക്ക് ഒറ്റയടിക്ക് മാറ്റാന്‍ ശ്രമിക്കരുത്.4,3,2,1 എന്ന ക്രമത്തില്‍ മാറ്റുക. ഒരിക്കലും വാഹനം റിവേഴ് സ് ഗിയറിലേക്ക് മാറ്റരുത്.

കാറില്‍ എ.ബി.എസ് സംവിധാനം (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഉങ്കെില്‍ ബ്രേക്ക് പെഡല്‍ ചവിട്ടി പിടിക്കുക. ബ്രേക്ക് പ്രഷര്‍ സൃഷ് ടിക്കാന്‍ ഇത് സഹായകമാകും. വേഗം കുറയാന്‍ അല്‍പ്പം സമയമെടുത്താലും പരിഭ്രാന്തനാകേണ്ട. എ.ബി.എസ് ഇല്ലാത്ത വാഹനമാണെങ്കില്‍ ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടുക.

പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കാം

വേഗം അല്‍പ്പം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിച്ച് വണ്ടിനിര്‍ത്താന്‍ ശ്രമിക്കുക. അതിശക്തമായി വളരെവേഗം പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കുന്നത് അപകടകരമാണ്. ചക്രങ്ങള്‍ ഒറ്റയടിക്ക് നില്‍ക്കാന്‍ ഇത് കാരണമാകും. ക്ഷമയോടെ സാവധാനം പാര്‍ക്കിങ് ബ്രേക്ക് ഉപയോഗിക്കുക. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികം വേഗത്തിലാണ് വാഹനമെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കരുത്.

വാഹനം ഇടിച്ചു നിര്‍ത്താനോ വേഗം കുറയ്ക്കാനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ കെത്തുകയാണ് ഇനി ചെയ്യേത്. നിരപ്പായ റോഡില്‍നിന്ന് മണ്‍ റോഡുകളിലേക്ക് ഇറക്കിയാല്‍ വേഗം കുറയും. റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈഡറില്‍ ഉരച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കാം. ഡിവൈഡറിന് പൊക്കം കുറവായതിനാല്‍ ഉരസല്‍ വാഹനത്തിന്റെ ബോഡിയ്ക്ക് കാര്യമായ കടുപാട് വരുത്തില്ല.

റോഡരികിലെ മരങ്ങളില്‍ ഇടിച്ചു നിര്‍ത്തേണ്ടി വന്നാല്‍ താരതമ്യേന ചെറിയ മരങ്ങളില്‍ ഇടിച്ചു നിര്‍ത്തുക. ഇടിയുടെ ആഘാതം കുറയും. ചെറിയ കുന്നുകളിലേക്ക് ഓടിച്ചു കയറ്റിയും വാഹനം നിര്‍ത്താം. മറ്റൊരു വാഹനത്തില്‍ ഇടിച്ചു നിര്‍ത്തേണ്ടി വന്നാല്‍ നിങ്ങളുടെ അതേ ദിശയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഇടിക്കുന്നതാണ് നല്ലത്. എതിരെ വരുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പകല്‍ സമയത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് രാത്രിയാണെന്നകാര്യം മറക്കേണ്ട. പകല്‍ വാഹനം ഓടിക്കുന്ന പലര്‍ക്കും രാത്രി നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല.

മഴക്കാലത്ത് അപകടങ്ങള്‍ ഏറുക പതിവാണ്. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധി. വിന്‍ഡ് ഷീല്‍ഡിലെ ഈര്‍പ്പംമൂലം റോഡ് വ്യക്തമായി കാണാനാകാത്തതും, ബ്രേക്ക് ചവിട്ടിലാലും വാഹനം തെന്നിനീങ്ങുന്നതും, വണ്ടിയുടെ ലൈറ്റും വൈപ്പറും അടക്കമുള്ള ഉപകരണങ്ങള്‍ കേടാകുന്നതും അപകടം വിളിച്ചു വരുത്തുന്നു. അല്‍പ്പം ശ്രദ്ധിച്ചാല്‍ മഴക്കാലത്തെ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
വേഗം നിയന്ത്രിക്കുക

റോഡില്‍ വാഹനങ്ങള്‍ വീഴ്ത്തുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട. മഴവെള്ളവും എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് ഉത്തമം.


വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ചു കയറാനും സാധ്യതയുണ്ട്.


റോഡിലെ കുഴികള്‍
റോഡിലെ വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. റോഡിന്റെ പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുന്നതാണ് നല്ലത്.


ടയറുകള്‍ ശ്രദ്ധിക്കുക
മഴക്കാലത്തിനു മുന്‍പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. വൈപ്പര്‍ ബ്ലേഡുകള്‍ എല്ലാ മഴക്കാലത്തിനു മുന്‍പും മാറ്റുന്നതാണ് നല്ലത്.

ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലത്. അവശ്യ ഘട്ടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട ഉപകരണങ്ങളും ബള്‍ബുകളും വാഹനത്തില്‍ കരുതാം.


നേരത്തെ ഇറങ്ങുന്നത് നന്ന്

മഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍ഗ്ഗ തടസവും മുന്നില്‍ക്കണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്‍പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാര്‍ഗ്ഗ തടസംമൂലം ചിലപ്പോള്‍ വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും.

ഹെഡ് ലൈറ്റ് തെളിക്കാം
ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. ഹൈബീം ഉപയോഗിക്കരുത്. ജലകണങ്ങളില്‍ പ്രകാശം പ്രതിഫലിക്കുന്നത് െ്രെഡവിങ് ദുഷ്‌കരമാക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉെണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് ഉത്തമം.


ശക്തമായ മഴയില്‍ യാത്ര ഒഴിവാക്കുക

മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. മുന്നില്‍ യാത്രചെന്നുന്ന വാഹനത്തിന്റെ ടയര്‍ റോഡില്‍ തീര്‍ക്കുന്ന ഉണങ്ങിയ പ്രതലത്തിലൂടെ വേണ്ട അകലം പാലിച്ച് സഞ്ചരിക്കുന്നതാണ് സുരക്ഷിതം. വിന്‍ഡ് ഷീല്‍ഡിലെ ഈര്‍പ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കേണ്ട. എ.സി ഇല്ലാത്ത വാഹനത്തില്‍ വിന്‍ഡ് ഷീല്‍ഡ് തുടച്ചു വൃത്തിയാക്കുക അല്ലാതെ മറ്റു പോംവഴിയില്ല.