Warning: count(): Parameter must be an array or an object that implements Countable in /misc/10/000/208/119/1/user/web/786.sunnionlineclass.com/libraries/cms/application/cms.php on line 464

കൊച്ചി: സാംസംഗ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. മെറ്റല്‍ യൂനിബോഡിയിലുള്ള സി 9 പ്രോ നിരവധി സവിശേഷതകളുമായാണ് പുറത്തിറങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ കാഴ്ചയും ഏറ്റവും മികച്ച മള്‍ട്ടി മീഡിയയും ക്യാമറാ അനുഭവവും പ്രദാനം ചെയ്യുന്ന സൂപ്പര്‍ സ്‌ക്രീന്‍,

ന്യൂഡല്‍ഹി: സൗജന്യ കോള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ ഏര്‍പ്പെടുത്തി രാജ്യത്തെ ടെലികോം വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ റിലയന്‍സ് ജിയോ 999 രൂപക്ക് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. മൊബൈല്‍ ഉപഭോക്താക്കളായ സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് മുകേഷ് അംബാനിയുടെ ജിയോ റിലയന്‍സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ പുതിയ ഫോണുകള്‍ വിപണിയിലിറക്കുമെന്നും 999ന്റെയും 1500ന്റെയും രണ്ട് ഫോണുകളാണ് കമ്പനി പുറത്തിറക്കുക.
സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോലെ 4ജി സൗകര്യത്തോടെ ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കാം. നിലവില്‍ ജിയോ സിം കാര്‍ഡിലെ ഓഫര്‍ അവസാനിക്കുന്ന മാര്‍ച്ചില്‍ തന്നെ പുതിയ ഫോണുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ നിലനിര്‍ത്താനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്.

ന്യൂഡല്‍ഹി: മാര്‍ച്ച് 31വരെ പ്രഖ്യാപിച്ച റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍െ്രെപസ് ഓഫര്‍ ട്രായിയുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചു. ഏപ്രില്‍ 15നകം പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു മാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഓഫര്‍.

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വരവിന് പിന്നാലെ മൊബൈല്‍ സേവന രംഗത്തുണ്ടായ കിടമത്സരത്തിന് ശക്തിപകര്‍ന്ന് എയര്‍ടെല്‍ റോമിംഗ് സൗജന്യമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

More Articles ...

Page 3 of 4