സാംസങിന്റെ പുതിയ പോര്‍ട്ടബ്ള്‍ കംപ്യൂട്ടറായ സാംസങ് ഗ്യാലക്‌സി

Technologhy
Typography

പോര്‍ട്ടബിൾ കംപ്യൂട്ടിങില്‍ ഒരു പുതിയ അധ്യായമാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും നല്ല പ്രോഡക്ടുകളില്‍ ഒന്നായ സര്‍ഫസ് പ്രോ തുറന്നത്. തുടര്‍ന്ന് ഇതേ പാതയില്‍ വാവെയ് മെയ്റ്റ് ബുക്കെത്തി. ഈ രണ്ടു കംപ്യൂട്ടറുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് സാംസങിന്റെ പുതിയ പോര്‍ട്ടബ്ള്‍ കംപ്യൂട്ടറായ സാംസങ് ഗ്യാലക്‌സി ബുക് വിപണിയിലെത്തുന്നത്. 


ഐപാഡ് പ്രോ പോലത്തെ ഉപകരണങ്ങള്‍ക്ക് ഒരു ശരി പിസിയുടെ മസില്‍ പവര്‍ ഇല്ല. മാക്ബുക് പ്രോ പോലത്തെ ശക്തിയുള്ള പിസികള്‍ കൊണ്ടു നടക്കാന്‍ അത്ര എളുപ്പവുമല്ല. ഈ രണ്ടുപകരണങ്ങള്‍ക്കും ഇടയിലാണ് മുകളില്‍ പറഞ്ഞ സര്‍ഫസ് പ്രോയുടെയും മറ്റു രണ്ടു കംപ്യൂട്ടറുകളുടെയും സ്ഥാനം. 

കംപ്യൂട്ടര്‍ നിശ്ചയമായും കൊണ്ടു നടക്കണം എന്നുള്ള ചിലരെങ്കിലും സര്‍ഫസ് പ്രോയെ ഇഷ്ടപ്പെടുന്നു. ഉദാഹരണം, കുറഞ്ഞ ഭാരമുള്ള ക്യംപ്യൂട്ടറില്‍ ഫോട്ടോഷോപ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം പിസികള്‍ ഒരനുഗ്രഹമാണ്. ഗ്യാലക്‌സി ബുക്കിന് രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. 10.6, 12 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് അവ ലഭ്യമാക്കിയിരിക്കുന്നത്. രണ്ടിലും വിന്‍ഡോസ് 10 ആണു ലോഡു ചെയ്തിരിക്കുന്നു. 


ഗ്യാലക്‌സി ബുക് 10.6 ഇഞ്ച്


1920x1280 റെസലൂഷന്‍
∙ ഇന്റല്‍ 7-ാം തലമുറ CoreTM m3 പ്രോസസര്‍ (ഇരട്ടകോര്‍ 2.6GHZ)
∙ 4GB റാം 64GB/128GB സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്
∙ 5MP മുന്‍ ക്യാമറ

ഗ്യാലക്‌സി ബുക് 12 ഇഞ്ച്

12 ഇഞ്ച് സൂപ്പര്‍ AMOLED സ്‌ക്രീന്‍ (2160x1440 റെസലൂഷന്‍) 
∙ 7-ാം തലമുറ ഇന്റല്‍ CoreTM i5 പ്രോസസര്‍ (ഇരട്ട കോര്‍ 3.1GHZ)
∙ 4GB RAM, 128GB സ്‌റ്റോറേജ് / 8GB RAM, 256GB സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്
∙ ഓട്ടോഫോക്കസുളള 13MP പിന്‍ ക്യാമറ, 5MP മുന്‍ ക്യാമറ

രണ്ടു കംപ്യൂട്ടറുകളിലും സാംസങിന്റെ S പെന്‍ ഉപയോഗിക്കാം. S പെന്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഫോട്ടോഷോപ്പും ഇന്‍സ്റ്റോള്‍ ചെയ്യാം. LTE സപ്പോര്‍ട്ടുമുണ്ട്. 

BLOG COMMENTS POWERED BY DISQUS